തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ ഓഫീസിൽ ഒളിച്ചുപോയ മന്തി കെ.ടി.ജലീലിനെതിരെ സി.പി.ഐ നിർവാഹക സമിതി. മന്ത്രിയെന്ന നിലയിൽ ജലീൽ പക്വതകാട്ടിയില്ലെന്നും എൻ.ഐ.എ ഓഫീസിൽ ഒളിച്ച് പോയത് സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നും സി.പി.ഐ നിർവാഹക സമിതിയിൽ വിമർശനം. മാദ്ധ്യമങ്ങളെ വെല്ലുവിളിച്ചത് തെറ്റെന്നും സമിതിയിൽ വിമർശനം ഉയർന്നു.
വാർത്താസമ്മേളനങ്ങളിൽ വിവാദങ്ങൾക്ക് മറുപടി പറയുന്ന മുഖ്യമന്ത്രിയുടെ ശെെലി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും സി.പി.ഐ സമിതിയിൽ വിമർശനമുയർന്നു. വിവാദങ്ങളിൽ മുഖ്യമന്ത്രി നൽകുന്നത് അലോസരപ്പെടുത്തുന്ന പ്രതികരണങ്ങളാണ്. ഇത് ശരിയല്ലെന്നും സി.പി.ഐ അംഗങ്ങൾ കുറ്റപ്പെടുത്തി. സർക്കാർ നയത്തിനെതിരെ ഭരണകക്ഷിക്കകത് തന്നെ അതൃപ്തിയുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് സി.പി.ഐ യോഗത്തിലുയർന്ന വിമർശനം.