ദുബായ്: പതിമൂന്നാമത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അഞ്ചാം മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ 42 റൺസിന് വിജയം നേടി മുംബയ് ഇന്ത്യൻസ്. ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് ടീം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. ഇത് പിന്തുടർന്ന് കളിച്ച കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 146 റൺസിൽ ഓളൗട്ടാവുകയായിരുന്നു. 54 പന്തിൽ 80 റൺസ് നേടി മുംബയ് ക്യാപ്റ്റൻ രോഹിത് ശർമ്മ അത്യൂഗ്രപ്രകടനം കാഴ്ചവച്ചു. ടോസ് നേടിയ കൊൽക്കത്ത ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.