നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ദിയ മിർസയ്ക്ക് സമൻസ് അയച്ചുവെന്ന വാർത്തകളൊട് പ്രതികരിച്ച് മോഡൽ. മയക്കുമരുന്നോ മയക്കുമരുന്ന് ഉത്പന്നങ്ങളോ താനിതുവരെ ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ദിയ മിർസ പറഞ്ഞു.
“ഈ വാർത്ത തെറ്റായതും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്, ഞാനതിനെ ശക്തമായി നിഷേധിക്കുന്നു. ഈ തെറ്റായ വാർത്തകൾ എന്റെ പ്രശസ്തിയ്ക്ക് കളങ്കമുണ്ടാക്കുന്നതും വർഷങ്ങൾകൊണ്ട് കഠിനാധ്വാനത്തിലൂടെ ഞാൻ പടുത്തുയർത്തിയ എന്റെ കരിയറിനെ നേരിട്ട് ബാധിക്കുന്നതുമാണ്.” ദിയ ടീറ്റിൽ കുറിച്ചു.
മയക്കുമരുന്ന് കേസിൽ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ബോളിവുഡ് സിനിമ മേഖലയിൽ മയക്കുമരുന്ന് വിതരണം ചെയ്ത ഡ്രഗ് മാഫിയക്ക് എതിരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോൺ ഖമ്പട്ട എന്നിവർക്ക് എൻസിബി നോട്ടീസ് അയച്ചിരുന്നു. ഒപ്പം ദിയ മിർസയ്ക്കും എൻസിബി സമൻസ് അയച്ചുവെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ദിയ.
1) I would like to strongly refute and categorically deny this news as being false, baseless and with mala fide intentions. - Continued
— Dia Mirza (@deespeak) September 22, 2020
2) Such frivolous reporting has a direct impact on my reputation being besmirched and is causing damage to my career which I have painstakingly built with years of hard work. - Continued
— Dia Mirza (@deespeak) September 22, 2020