കോഴിക്കോട്: വയനാട്ടിൽ ഡി എഫ് ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമം. മലബാർ വന്യജീവി സങ്കേതത്തിലെ ബഫർസോൺ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുളള സംശയങ്ങൾക്ക് മറുപടി പറയാൻ എത്തിയ കോഴിക്കോട് ഡി എഫ് ഒയെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
യോഗം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഒരുസംഘം അദ്ദേഹത്തിന് നേരേ കയ്യേറ്റത്തിന് മുതിർന്നത്. യോഗത്തിന് വിളിച്ചില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ പരാതി. ഡി എഫ് ഒയ്ക്കെതിരെ ഗോബാക്ക് വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. താനല്ല യോഗം വിളിച്ചതെന്നും സംശയമുളളവർ എത്തിയപ്പോൾ കാര്യങ്ങൾ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഡി എഫ് ഒ പറയുന്നത്.