covid

തിരുവനന്തപുരം: കൊവിഡിന്റെ തുടക്കകാലത്ത് രോഗത്തെ പിടിച്ചുനിറുത്തുന്നതിൽ കേരളം ലോകത്തിനാകെ മാതൃകയായിരുന്നു. എന്നാൽ, പോകെപോകെ കാര്യങ്ങളാകെ മാറിമറിഞ്ഞു. ഇപ്പോൾ കുത്തനെ കയറുകയാണ് കേരളത്തിൽ കൊവിഡ്. ടെസ്റ്റുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രോഗികളുടെ എണ്ണത്തിലും വലിയ വർദ്ധനയാണ് ഓരോ ദിവസം രേഖപ്പെടുത്തുന്നത്. രോഗത്തെ പിടിച്ചുകെട്ടി എന്ന് കരുതിയിരുന്ന ജില്ലകളിൽപോലും ഇപ്പോൾ രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലത്തെ കണക്കനുസരിച്ച് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. (883) തിരുവനന്തപുരം ജില്ലയാണ് തൊട്ടുപിന്നിൽ. ഒരു സമയത്ത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്ന കേരളം ഇപ്പോൾ കൊവിഡിന്റെ കാര്യത്തിൽ അതേ സംസ്ഥാനങ്ങളോട് മത്സരിക്കുകയാണ്. ഈ പോക്ക് പോയാൽ ഒരു പക്ഷേ, രോഗവ്യാപനം കൂടി നിൽക്കുന്ന സംസ്ഥാനങ്ങളെ കേരളം കടത്തിവെട്ടിയേക്കും. രോഗവ്യാപനം പിടിച്ചുനിറുത്താൻ ആവുന്നത്ര ശ്രമിക്കുന്നുണ്ട് സംസ്ഥാന സർക്കാർ. എന്നാൽ, അൺലോക്ക് പ്രക്രിയ തുടങ്ങിയതോടെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറന്നു. അൺലോക്ക് നാലാംഘട്ടത്തിലാണിപ്പോൾ നമ്മൾ. നിലവിൽ നാല് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.


കർണാടക

കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ കർണ്ണാടകത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1499 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 8266 പേർ മരണമടഞ്ഞുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചതിൽ കേസുകളും ബംഗളൂരു നഗരത്തിൽ നിന്നുള്ളത്.

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1074 പുതിയ കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം1,26,000 ആയി. 33,886 മരണങ്ങളും സംഭവിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. മുംബയ് നഗരത്തിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ളത്. മുംബയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,907 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്‌തു.

തമിഴ്നാട്

തമിഴ്നാട്ടിലും കൊവിഡ് കേസുകൾ ഉയർന്ന തോതിലാണ്. കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള ചെന്നൈയിൽ രോഗബാധ വർദ്ധിക്കുകയാണ് സമ്പർക്കത്തിലൂടെയാണ് കൂടുതൽ കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46249 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതുവരെ ജീവൻ നഷ്‌ടമായത് 9010 പേർക്ക്.

ആന്ധ്രയിൽ കുറയുന്നു

പതിനായിരത്തിനടുത്ത് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്ന ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവു കാണിക്കുന്നുവെന്നത് ആശ്വാസം തരുന്ന വാർത്തയാണ്. 24 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 64700 കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഇപ്പോൾ രോഗമുക്തരുടെ എണ്ണം 57100.

ഡൽഹി

787 പുതിയ കേസുകളാണ് ഇന്നലെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം. 221000 പേർ രോഗമുക്തരായി. മരണമടഞ്ഞവരുടെ അതേസമയം, മരണസംഖ്യ 5000 കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഡൽഹിയിലെ രോഗികൾ ഏറെയും. ഇവർക്ക് സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു സൗകര്യം ഉൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു.