building-collapse

ചണ്ഡിഗഢ്: പഞ്ചാബിലെ മൊഹാലിയിലെ ദേരാ ബാസിയിൽ കെട്ടിടം തകർന്ന് വീണ് മൂന്നുപേർ മരിച്ചു.

മിറാ മാലി മൊഹല്ല എന്ന ഇരുനില വ്യാപാര സമുച്ചയത്തിന്റെ രണ്ടാംനിലയിൽ ഒരു കടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് മേൽക്കൂര തകർന്നുവീണത്.

ഗോപി, രാജു, രമേശ് എന്നീ തൊഴിലാളികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കെട്ടിട ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദേരാ ബസി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കുൽദീപ് ബാവ വ്യക്തമാക്കി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടാകുമെന്നാണ് വിവരം.