deepika-padukone

മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ നടി ദീപിക പദുകോണിനെ ഇന്ന് നാഷണൽ ക്രൈം റെക്കാർഡ് ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെ, മയക്കുമരുന്ന്​ ആവശ്യപ്പെട്ട്​ ശ്രദ്ധ കപൂറും ദീപികയും നടത്തിയ വാട്​സാപ്പ് ചാറ്റിന്റെ സ്​ക്രീൻ ഷോട്ടുകൾ ദേശീയ മാദ്ധ്യമം പുറത്തുവിട്ടു​. ഇരുവരും മയക്കുമരുന്ന്​ ആവശ്യപ്പെടുന്നത്​ ചാറ്റിൽ വ്യക്​തമാണ്​. ഇതോടെ ബോളിവുഡ്​ താരങ്ങൾക്ക്​ മേൽ കുരുക്ക്​ മുറുകുമെന്ന്​ ഉറപ്പായി.

ടാലന്റ്​ മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ബിസിനസ് മാനേജരായ കരിഷ്മയുമായി ദീപികയും നടത്തിയ ചാറ്റുകളാണിതെന്നാണ് വിവരം​. ജയയുടെ ഫോൺ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.

സുശാന്തിന്റെ മാനേജർമാരായ ശ്രുതി മോദി, ജയ സാഹ എന്നിവരുമായുള്ള റിയയുടെ ചാറ്റുകളിൽ ദീപികയുടെ പേരുണ്ടെന്നും വിവരമുണ്ട്.

നടൻ സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാനെയും (25) ഇന്ന് ചോദ്യം ചെയ്യും. ഗോവയിലായിരുന്ന രണ്ട് നടിമാരും ഇന്നലെതന്നെ മുംബയിലേക്ക് തിരിച്ചിരുന്നു.

ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ നാളെ ചോദ്യം ചെയ്യും. നിർമാതാവ് മധു മന്ദേനയിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.

 സിമോൺ ഖംബാട്ടയെ
ചോദ്യം ചെയ്ത് വിട്ടയച്ചു

ഫാഷൻ ഡിസൈനർ സിമോൺ ഖംബാട്ട, സുശാന്തിന്റെ മാനേജർ ശ്രുതി മോദി, ടെലിവിഷൻ താരങ്ങളായ അഭിഗെയ്ൽ, ഭാര്യ സനം ജോഹർ തുടങ്ങിയവരെ ഇന്നലെ എൻ.സി.ബി ചോദ്യം ചെയ്തു. നാല് മണിക്കൂറോളം ചോദ്യംചെയ്തതിന് ശേഷം സിമോണിനെ ഉച്ചയോടെ വിട്ടയച്ചു. അഭിഗെയ്ലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ചരസ് പിടിച്ചെടുത്തു.

 ദേശീയ മാദ്ധ്യമം പുറത്തുവിട്ട വാട്സാപ്പ് ചാറ്റ്

ദീപിക പദുകോൺ: കെ...മാൽ ഉണ്ടോ?

കരിഷ്മ: എന്റെ കൈയിലുണ്ട്, പക്ഷേ അതു വീട്ടിലാണ്. ഞാനിപ്പോർ ബാന്ദ്രയിലാണ്. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഞാൻ അമിത്തിനോട് ചോദിക്കാം.

ദീപിക: വേണം.

കരിഷ്മ: അമിത്തിന്റെ കയ്യിലുണ്ട്

ദീപിക: ഹഷീഷ്‌ അല്ലേ, കഞ്ചാവ് അല്ലല്ലോ

കരിഷ്മ: അതേ ഹാഷ് ആണ്. എപ്പോഴാണ് നിങ്ങൾ കോകോയിലെത്തുന്നത്.? (മുംബയ് പരേലിലെ റസ്റ്ററന്റാണ് കോകോ)

ദീപിക: 11.30/12. എത്ര മണിവരെ അവർ അവിടുണ്ടാകും?.

കരിഷ്മ: 11.30 എന്ന് അവർ പറഞ്ഞുവെന്നാണ് തോന്നുന്നത്. കാരണം അവർക്ക് 12 മണിയോടെ മറ്റൊരിടത്ത് പോകേണ്ടതുണ്ട്.

(2017 ഒക്ടോബർ 28ന് രാത്രി പത്തോടെ ഒരു ഗ്രൂപ്പിൽ നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.)