ഡൽഹി ക്യാപിറ്റൽസ്
Vs
ചെന്നൈ സൂപ്പർ കിംഗ്സ്
രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ
1. ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
2.ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ചിരുന്ന ചെന്നൈ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് തോൽവി ഏറ്റുവാങ്ങിയിരുന്നു.
3. ആദ്യ മത്സരത്തിൽ സൂപ്പർ ഒാവറിലൂടെ പഞ്ചാബ് കിംഗ്സ് ഇലവനെ കീഴടക്കിയിരുക്കന്നവരാണ് ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്.
4. ധോണി ഏഴാമതിറങ്ങുന്നതിനെതിരെ ആരാധകരിൽ നിന്നും വിദഗ്ധരിൽ നിന്നും വിമർശനങ്ങൾ ഉയർന്നതിനാൽ ചെന്നൈയുടെ ബാറ്റിംഗ് ഒാർഡറിൽ മാറ്റം വരുമോ എന്ന് അറിയേണ്ടതുണ്ട്.
5. പരിക്കിൽ നിന്ന് പൂർണമായും മോചിതനാകാത്തതിനാൽ അമ്പാട്ടി റായ്ഡു ഇന്നും ചെന്നൈ നിരയിൽ കളിക്കാൻ സാദ്ധ്യതയില്ല.
6.റിഷഭ് പന്ത് , പൃഥ്വി ഷാ,ശിഖർ ധവാൻ എന്നിവർ ഫോമിലേക്ക് എത്തിയാൽ ക്യാപിറ്റൽസിന് മികച്ച സ്കോർ ഉയർത്താനാവും. ആൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസാണ് തുറുപ്പുചീട്ട്
7. പരിക്കേറ്റ അശ്വിൻ ഇന്ന് ഡൽഹിക്കായി കളിച്ചേക്കില്ല.