ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ലെവൽ പരിശോധിക്കാനായി നടത്തുന്ന യോ-യോ ടെസ്റ്റിനെപ്പറ്റി ക്യാപ്ടൻ വിരാട് കൊഹ്‌ലിയോട് ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഫിറ്റ് ഇന്ത്യ മൂവ്മന്റിന്റെ' ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഓൺലൈൻ ചർച്ചയിലായിരുന്നു മോദിയുടെ ചോദ്യം. ഐ.പി.എല്ലിനായി ദുബായ്‌യിലുള്ള വിരാട് ടെസ്റ്റിനെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും വാചാലനായി.ക്യാപ്ടനും ടെസ്റ്റ് ബാധകമാണോ എന്നും മോദി ചോദിച്ചു പാരാഒളിമ്പിക് സ്വർണമെഡൽ ജേതാവ് ദേവേന്ദ്ര ജജാറിയ ,ജമ്മു കാശ്മീരിൽ നിന്നുള്ള യുവ വനിതാ ഫുട്ബാളർ .അഫ്ഷാൻ ആഷിഖ് തുടങ്ങിയവരും വിർച്വൽ മീറ്റിംഗിൽ പങ്കെടുത്തു.