അവന്തിപോറ: ജമ്മു കാശ്‌മീരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. അവന്തിപോറയിലെ മഗമയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ തുടരുന്നതായി ജമ്മുകാശ്‌മീർ പൊലീസ് അറിയിച്ചു.
ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാത്രിയിൽ സേന പ്രദേശം വളഞ്ഞ് തെരച്ചിൽ ആരംഭിച്ചത്. പ്രദേശത്തേക്ക് കൂടുതൽ സേനയെ എത്തിച്ചിട്ടുണ്ട്.
സെപ്തംബർ 22ന് ബുദ്ഗാമിലെ ചരാരെ ശെരീഫിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു.