അബുദാബി: ഇന്ന് യു.എ.ഇയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത് 1002 പേർക്ക്. രോഗം മൂലം ഒരു മരണവുമുണ്ടായിട്ടുണ്ടെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്താകമാനമായി 93,618 പേരിൽ നടത്തിയ പി.സി.ആർ ടെസ്റ്റിന് ശേഷമാണ് ഇവരിൽ രോഗം കണ്ടെത്തിയതെന്ന് യു.എ.ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം 942 പേർക്ക് ഇന്ന് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. തുടർച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 1000 കവിയുന്നത്. ഇന്നലെ 1083ആയിരുന്നു രോഗികളുടെ എണ്ണം. 88,532 പേർക്കാണ് രാജ്യത്ത് ഇതുവര രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം മൂലം 407 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 77,937 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.