babar-qadri

ശ്രീനഗർ: ജമ്മു കാശ്മീരിൽ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് അഭിഭാഷകൻ കൊല്ലപ്പെട്ടു. അഭിഭാഷകനും നാഷണൽ ചാനലുകളിലെ പാനലിസ്റ്റുമായ ബാബർ ഖാദ്രിയാണ് മരണപ്പെട്ടത്. വെടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസർക്കാർ നടപടി ഇന്ത്യൻ ജനതയുടെ താൽപര്യത്തിനനുസരിച്ചല്ലെന്നും വ്യക്തിപരവും രാഷ്‌ട്രീയ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും ബാബർ ഖാദ്രി നേരത്തെ പറഞ്ഞിരുന്നു. പാവപ്പെട്ട ജനങ്ങളുടെ ഭൂമി സ്വകാര്യ കമ്പനികൾ കെെയ്യേറുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.