gokul

മാതമംഗലം(കണ്ണൂർ): വേദ പണ്ഡിതന്മാരുടെയും നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്പൂതിരി ഇല്ലങ്ങളുടെയും പേരും പെരുമയുംകൊണ്ട് പ്രസിദ്ധമായ കൈതപ്രം- കണ്ടോന്താർ ഗ്രാമത്തിന് റാങ്കിന്റെ പൊൻതിളക്കം. സംസ്ഥാന എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ചത് കണ്ടോന്താറിലെ ടി.കെ.ഗോകുൽ ഗോവിന്ദിനാണ്.

പ്രവേശന പരീക്ഷയുടെ രണ്ടാം മൂഴത്തിലാണ് ഗോകുലിന് രണ്ടാം റാങ്ക് ലഭിച്ചത്. കഴിഞ്ഞ വർഷം 239-ാം റാങ്ക് നേടിയെങ്കിലും അതിൽ തൃപ്തനാകാതെ ഐ.ഐ.ടി പ്രവേശന മോഹം മനസിൽ കൊണ്ടുനടന്ന ഗോകുൽ ഇക്കുറി വീണ്ടും എഴുതുകയായിരുന്നു. സിവിൽ സർവീസാണ് മോഹം. അത് നടക്കുമെന്ന പ്രതീക്ഷയിലാണ് ഗോകുലും കുടുംബവും.

എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. കണ്ണൂർ റെയ്ഡ്കോയിലെ ഉദ്യോഗസ്ഥൻ ടി.കെ. ഗോവിന്ദൻ നമ്പൂതിരിയുടെയും മാതമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക എ.കെ.സുപ്രിയയുടെയും മകനാണ്. എൻജിനിയറിംഗ് കഴിഞ്ഞ ഗോപിക സഹോദരിയാണ്.