കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ ദേശീയ അന്വേഷണ സംഘം ചോദ്യം ചെയ്തു വിട്ടയച്ചു. ഒമ്പത് മണിക്കൂറിലെറെയാണ് എൻ.ഐ.ഐ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. അറസ്റ്റു ചെയ്യുന്നതിനുളള തെളിവുകൾ ലഭിക്കാത്തതിനാൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മൂന്നാം തവണയാണ് സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻ.ഐ.ഐ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ശിവശങ്കർ കൊച്ചിയിലെ എൻ.ഐ.ഐ ഓഫീസിലെത്തിയത്.സ്വപ്ന സുരേഷിന്റെ സാനിദ്ധ്യത്തിൽ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്തത്. ഇതിൽ നിന്നും തെളിവുകൾ ലഭിക്കാത്തതിനെ തുടർന്നാണ് അറസ്റ്റു രേഖപ്പെടുത്താതെ എൻ.ഐ.ഐ സംഘം ശിവശങ്കറിനെ വിട്ടയച്ചത്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്ന ശിവശങ്കർ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.