babar-qadri

ശ്രീനഗർ: ജമ്മു കാശ്മീരിലെ പ്രശസ്ത അഭിഭാഷകനായ ബാബർ ഖദ്രിയെ അഞ്ജാതൻ വെടിവച്ച് കൊലപ്പെടുത്തി. ശ്രീനഗറിലെ ഷെർ - ഐ - കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ അദ്ദേഹത്തെ ഉടൻ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. ടി.വിയിലെ വാദപ്രതിവാദങ്ങളിലെല്ലാം സ്ഥിരമായി പങ്കെടുത്തിരുന്ന ഖദ്രി രാഷ്ട്രീയക്കാരുടെ അഴിമതികളെ നിശ്ശിതമായി വിമർശിച്ചിരുന്നു.

ഖദ്രിയുടെ അവസാന ട്വീറ്റിൽ തനിയ്ക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിച്ചിരുന്നത്. മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടക്കമുള്ളവർ ഖദ്രിയുടെ മരണത്തെ അപലപിച്ച് രംഗത്തെത്തി.