കഴിഞ്ഞ ആഴ്ചയാണ് ആറുവർഷത്തിനിടയിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് തായ്‌ലാൻഡ് സാക്ഷ്യം വഹിച്ചത്.. പ്രധാനമന്ത്രി പ്രയൂട്ട് ചാൻ ഒ ചായുടെ ഏകാധിപത്യ ഭരണത്തിനെതിരെയും അഴിമതികൾക്കെതിരെയുമായിരുന്നു വിദ്യാർത്ഥികളടക്കമുള്ളവരുടെ പ്രതിഷേധം അരങ്ങേറിയത്. പ്രധാനമന്ത്രിക്കെതിരെ എന്ന പ്രതിഷേധത്തിലുപരി രാജവാഴ്ചയ്ക്കെതിരെയുള്ള പ്രക്ഷോഭം കൂടിയായിരുന്നു അത്..
അഴിമതിയിലും ആഡംബരത്തിലും മുങ്ങിയ തായ്‌ലാൻഡ് രാജാവ് എപ്പോഴും രാജ്യത്തിന് പുറത്ത് സുഖവാസത്തിലായിരിക്കും. ആഡംബരത്തിനായി ചെലവിടുന്നതോ കോടികളും.. 4300 കോടി ഡോളറാണ് രാജകുടുംബത്തിന്റെ ആകെ ആസ്തി. അത് തന്റെ വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി ധൂർത്തടിച്ചു കൊണ്ടിരിക്കുകയാണ് കിംഗ് രാമത എന്നറിയപ്പെടുന്ന മഹാവാജിറാലോങ്ങ്‌കോൺ, വിദേശരാജ്യങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് അദ്ദേഹത്തിന്റെ സുഖവാസം മുഴുവൻ. സുഖവാസത്തിന് ഭാര്യക്കുപകരം രാജാവിനെ അനുഗമിക്കുന്നത് തന്റെ ഉല്ലാസ സംഘത്തിലെ സുന്ദരിമാരിൽ ഒരാളായിരിക്കും.
രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ സമയത്തും തന്റെ പതിവ് തെറ്റിച്ചില്ല രാജാവ്.. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തയ്യാറാവാതെ ഇരുപതോളം ലൈംഗിക പങ്കാളികൾ അടക്കമുള്ള വൻസംഘത്തോടൊപ്പം, ബവേറിയയിലെ ഒരു റിസോർട്ടിലേക്കാണ് രാജ് സുഖവാസത്തിനായി പോയത്. രാജ്യത്ത് രോഗം പടർന്നുപിടിക്കുമ്പോൾ രാജാവിന്റെ ഇത്തരത്തിലുള്ള പെരുമാറ്റമാണ് ജനങ്ങളെ പ്രതിഷേധത്തിനിലേക്ക് നയിച്ചത്. ആയിരക്കണക്കിന് ഡോളർ മുറിവാടകയുള്ള ലക്ഷ്വറി റിസോർട്ടിലെ ഒരു ഫ്ലോതന്നെ രാജാവ് മുഴുവനായി വാടകയ്ക്കെടുക്കുകയായിരുന്നു.
ലോക്ക് ഡൗണിനെതുടർന്ന് അടച്ചുപൂട്ടിയിരുന്ന റിസോർട്ട് രാജാവിനും സംഘത്തിനും വേണ്ടിയാണ് തുറന്നത്. മറ്റാരെയും അവിടെ പ്രവേശിപ്പിച്ചിരുന്നില്ല. ജർമ്മൻ ഷോപ്പിംഗ് സെന്ററിൽ തന്റെ ഉല്ലാസ സംഘത്തിലെ ഒരു യുവതിക്കൊപ്പം നടന്നു പോകുന്ന രാജാവിന്റെചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതും ചർച്ചയായിരുന്നു. ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യുന്നതിനും രാജാവ് ശ്രമിച്ചിരുന്നു..
ജർമനിയിലെ തായ് വംശജരും നാട്ടുകാരും അടങ്ങുന്ന ഒരു സംഘം ബവേറിയയിൽ രാജാവ് സുഖവാസത്തിൽ കഴിയുന്ന ഗ്രാൻഡ് സോനേൻബിഷെൽ റിസോർട്ടിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.. .'ജർമനിയിൽ സുഖവാസത്തിൽ കഴിയുന്ന ഒരു രാജാവിനെ തായ്‌ലൻഡിന് ആവശ്യമുണ്ടോ? 'എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.
തായ്‌ലാൻഡിൽ രാജവാഴ്ചയെ പവിത്രമായാണ് കണക്കാക്കുന്നത്. രാജകുടുംബാംഗങ്ങളെ വിമർശിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് മുതൽ 15 വർഷം വരെ തടവും അനുഭവിക്കണം.
തായ്‌ലൻഡിൽ രാജാവിനെ വിമർശിക്കുന്നത് ഗുരുതരമായ കുറ്റമാണ്. രാജാവിന്റെ അസ്തിത്വത്തെ സംരക്ഷിച്ചു നിർത്താൻ വേണ്ടി അതികർശനമായ പല നിയമങ്ങളും നാട്ടിൽ നിലവിലുണ്ട്. എന്നാൽ വിദേശങ്ങളിൽ കഴിയുന്ന പല തായ് വംശജരും തങ്ങളുടെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്..