ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ കിംഗ്സ് പഞ്ചാബിന് 97 റൺസ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ കിംഗ്സ് പഞ്ചാബ് 20 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടി. ഇത് പിന്തുടർന്ന ബാംഗ്ലൂർ ടീം മൂന്ന് ഓവർ ബാക്കി നിൽക്കെ 109 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു.

പഞ്ചാബ് താരം കെ.എൽ.രാഹുൽ 62 പന്തിൽ 132 റൺസ് നേടി. ഈ ഐ.പി.എൽ സീസണിൽ ആദ്യ സെഞ്ച്വറി നേടിയ ബാറ്റ്സ്മാനാണ് രാഹുൽ. ടോസ് നേടിയ ബാംഗ്ലൂർ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഫീൽഡിംഗ് തിരഞ്ഞെടുത്തതോടെയാണ് പഞ്ചാബ് ആദ്യം ബാറ്റിംഗിനിറങ്ങിറയത്.