pleasure-girl

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാനീസ് സൈനികർക്ക് ലൈംഗികസേവനം നൽകാൻ നിർബന്ധിതരായ സ്ത്രീകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ ചർച്ചയായതാണ്. അതിൽ ഭൂരിഭാഗം ദക്ഷിണകൊറിയയിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ദക്ഷിണകൊറിയയുടെ അയൽ രാജ്യമായ ഉത്തരകൊറിയയിൽ ഇപ്പോഴുമുണ്ട് ഇങ്ങനെ ലൈംഗിക സേവനം ചെയ്യുന്ന യുവതികൾ.. ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ പ്ലെഷർ ഗ്രേഡ് ബ്രിഗേഡ് എന്ന തിരഞ്ഞെടുത്ത കന്യകകളുടെ സംഘമാണത്.

ഗിപ്പ്യുംജോ എന്എനാണ്ന്ന ഉത്തരകൊറിയയിൽ അവരെ അറിയപ്പെടുന്നത്. കിം ജോംഗ് ഉന്നിന്റെ പിതാവിന്റെ നിർദേശപ്രകാരം ഉണ്ടാക്കിയ ഒന്നാണ് രണ്ടായിരത്തോളം യുവതികൾ അടങ്ങുന്ന ഈ അതി നിഗൂഢമായ 'പ്ലെഷർ സ്‌ക്വാഡ്'.


രാജ്യത്തിന്റെ സുപ്രീം ലീഡറിനും, അദ്ദേഹത്തിന്റെ ഏറ്റവും വേണ്ടപ്പെട്ട മന്ത്രിമാർ ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികൾക്കും, കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ ഉന്നതർക്കുംലൈംഗിക സേവനം നൽകാൻ വേണ്ടി തിരഞ്ഞെടുത്ത് നിയോഗിക്കുന്ന സുന്ദരികളായ യുവതികളുടെ ഒരു നിർബന്ധിത സേവന സംഘമാണ് അത്. സുന്ദരികളായ സ്ത്രീകളോട് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നാൽ ഊർജസ്വലതയും യൗവ്വനവും ആയുരാരോഗ്യങ്ങളും നിലനിൽക്കും എന്ന വിശ്വാസമാണ് 1978 ൽ കിം ജോംഗ് ഇല്ലിനെ 'ഗിപ്പ്യുംജോ'എന്ന ഒരു പ്രസ്ഥാനം തുടങ്ങാൻ പ്രേരിപ്പിച്ചതിന് പിന്നിൽ. മകൻ കിം ജോംഗ് ഉൻ അത് തുടർന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ.. 2011 ൽ കിം ജോംഗ് ഇൽ മരിച്ചപ്പോഴുണ്ടായ മൂന്നുവർഷത്തെ കാലയളവിൽ മാത്രമാണ് ഇവർക്ക് വിശ്രമം കിട്ടിയത്

എന്നാൽ 2015 ഏപ്രിലിൽ കിം ജോംഗ് ഉൻ 'ഗിപ്പ്യുംജോ'പുനഃസംഘടിപ്പിച്ചു. 2016 ൽ തന്റെ ഗിപ്പ്യുംജോ ബ്രിഗേഡിലെ സുന്ദരിമാർക്ക് ആഡംബര അടിവസ്ത്രങ്ങൾ വാങ്ങാൻ വേണ്ടി മാത്രം കിം ജോംഗ് ഉൻ 2.7 മില്യൺ പൗണ്ട് ചെലവിട്ടു എന്ന വാർത്ത 2017 ൽ പുറത്തുവന്നതോടെ ഇവർ വീണ്ടും മാദ്ധ്യമങ്ങളിൽ നിറഞ്ഞു.

'ഗിപ്പ്യുംജോ'എന്ന പ്രസ്ഥാനത്തിന് പ്രധാനമായും മൂന്നു ഘടകങ്ങളാണ് ഉള്ളത്. അതിൽ ആദ്യത്തേതാണ് 'മാൻജോക്‌ജോ', അഥവാ 'സംതൃപ്തി' ബ്രിഗേഡ്. ഇത് പ്രസ്തുത സംഘത്തിലെ ഏറ്റവും ചുറുചുറുക്കുള്ള, ഏറ്റവും സൗന്ദര്യമുള്ള യുവതികളെ എൻറോൾ ചെയ്യിക്കുന്ന 'ഗിപ്പ്യുംജോ'യുടെ ഏറ്റവും കോർ ആയിട്ടുള്ള ടീം ആണ്. ഇവരാണ് 'എലീറ്റ്' വിഐപികൾക്ക് വേണ്ട ലൈംഗിക സേവനം നൽകുന്നത്.

കിം ജോങ് ഉന്നിന് സേവനം നൽകാൻ മാൻജോക്‌ജോ' സ്‌പെഷ്യൽ ടീം ഉണ്ട്. അവരുടെ സേവനങ്ങൾ സ്വീകരിക്കാൻ രാജ്യത്ത് മറ്റാർക്കും തന്നെ അനുവാദമില്ല. , ഇവർക്ക് മറ്റു കാമുകൻമാർ ഉണ്ടായിരിക്കാനും പാടില്ല. വളരെ കടുത്ത സുരക്ഷാ നിരീക്ഷണത്തിൽ, കൃത്യമായ ആരോഗ്യ പരിശോധനകൾ ഒക്കെ നടത്തിയാണ് ഇവർക്ക് ഗുഹ്യ രോഗങ്ങളൊന്നും ഇല്ലെന്ന് 'മാൻജോക്‌ജോ' മാനേജ്‌മെന്റ് ഉറപ്പിക്കുന്നത്.

എന്റർടെയ്ൻമെന്റ് വിങ് ആണ് 'ഗമ്മുജോ' എന്നറിയപ്പെടുന്നത്. രാജ്യത്തെ യുവതികളിൽ നിന്ന് നിറത്തിലും, സംഗീതത്തിലുമൊക്കെ അഭിരുചിയുള്ള യുവതികളെ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി വേണ്ട അധ്യയനം നൽകിയാണ് ഈ സംഘത്തിന്റെ ഭാഗമാക്കുന്നത്. ആധുനിക നൃത്തരൂപങ്ങളായ ബെല്ലിഡാൻസിങ്, കാബറെ എന്നിവയിലും വിദേശങ്ങളിൽ പോലും അയച്ച് പരിശീലനം നൽകാറുണ്ട് അർദ്ധനഗ്‌നരായി പോലും നൃത്തം ചെയ്യാൻ ഇവർ നിർബന്ധിതരാകാറുണ്ട്.