buffalo-milk

പശുവിൻ പാലിനേക്കാൾ കൂടുതൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതാണ് എരുമപ്പാൽ. കൊഴുപ്പ് ,ലാക്ടോസ്, കാൽസ്യം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ എന്നിവ കൂടുതലുള്ളത് എരുമ പാലിലാണ് . ഇതിലെ കാൽസ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം എന്നിവ എല്ലുകൾക്കും പല്ലുകൾക്കും ആരോഗ്യം നല്‌കും.

ഓസ്റ്റിയോ പൊറോസിസ് , ആർത്രൈറ്റിസ് പോലുള്ള അസ്ഥിരോഗങ്ങൾ അകറ്റാൻ എരുമപ്പാൽ സഹായിക്കും. എരുമപ്പാലിലെ ആന്റി ഓക്‌സിഡന്റുകൾ ഫ്രീറാഡിക്കലുകളോട് പൊരുതി ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. കുറഞ്ഞ കൊളസ്‌ട്രോളുള്ള എരുമപ്പാൽ , ഉയർന്ന കൊളസ്‌ട്രോൾ നില കുറയ്‌ക്കാൻ സഹായിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇങ്ങനെ ഹൃദയത്തെ സംരക്ഷിക്കുന്നു. ധാരാളം പ്രോട്ടീൻ ഉള്ളതിനാൽ മസിലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും എരുമപ്പാൽ ഉപയോഗിക്കാം. ഇതിലെ കൊഴുപ്പ് ഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു വഴിയാണ്. ചർമസംരക്ഷണത്തിനും എരുമപ്പാൽ നല്ലതാണ്.