നടിയും മോഡലുമായ പൂനം പാണ്ഡെയുടെ ഭർത്താവ് സാം ബോബെയെ ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് അറസ്റ്റു ചെയ്യുന്നത്. സാം തന്നെ പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് പൂനം പാണ്ഡെ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
കഴിഞ്ഞ മൂന്ന് വർഷമായി താൻ സാം ബോംബെയുമായി മോശമായ ബന്ധത്തിലായിരുന്നുവെന്നും കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അയാളുമായി വിവാഹത്തിലെത്തിയതെന്നും പൂനം പാണ്ഡെ പറഞ്ഞു. ഇപ്പോൾ, വിവാഹബന്ധം പിരിയാൻ താരം പദ്ധതിയിടുന്നതായാണ് വിവരം.
“സാമിനും എനിക്കും തമ്മിൽ ഒരു ഭിന്നതയുണ്ടായിരുന്നു, അത് വർദ്ധിച്ചു, അയാൾ എന്നെ അടിക്കാൻ തുടങ്ങി. അയാൾ എന്നെ ശ്വാസം മുട്ടിച്ചു, ഞാൻ മരിക്കുമെന്ന് കരുതി. മുടിയിഴകളിൽ പിടിച്ച് വലിച്ചിട്ട് കട്ടിലിന്റെ കോണിലേക്ക് എന്റെ തല ഇടിപ്പിച്ചു. അയാൾ എന്റെ ശരീരത്തിൽ മുട്ടുകാൽവച്ച് ഇടിച്ചു, എങ്ങനെയോ, ഞാൻ മുറിയിൽ നിന്ന് പുറത്തുകടന്നു. ഹോട്ടൽ ജീവനക്കാർ പൊലീസുകാരെ വിളിച്ചു. തുടർന്ന് ഞാൻ അദ്ദേഹത്തിനെതിരെ പരാതി നൽകി,” പുനം പാണ്ഡെ പറഞ്ഞു.
സാമിന്റ് അടുത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല. നിരന്തരം പീഢനമേറ്റുവാങ്ങേണ്ടി വരുന്ന ബന്ധത്തേക്കാൾ ഒറ്റയായിരിക്കുന്നതാണ് നല്ലതെന്ന് കരുതുന്നുവെന്നും പൂനം പറഞ്ഞു. ഈ മാസം ആദ്യമാണ് പൂനം വിവാഹിതയായത്. വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോസും പാണ്ഡെ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.