ഗുവാഹട്ടി: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്.
കഴിഞ്ഞമാസം 26 നാണ് എൺപത്തഞ്ചുകാരനായ തരുണ്‍ ഗൊഗോയിക്ക് വൈറസ്ബാധ സ്ഥിരീകരിച്ചത്.അന്ന് തന്നെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 16 ന് കൊവിഡ് നെഗറ്റീവായെങ്കിലും, രോഗബാധമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ അലട്ടിയതിനാൽ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു.
അസം ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ, പി.സി.സി അദ്ധ്യക്ഷന്‍ റിപുന്‍ ബോറ എന്നിവര്‍ ആശുപത്രിയിലെത്തി ആദ്ദേഹത്തെ സന്ദർശിച്ചു. 2001 മുതല്‍ 2016 വരെ നാല് തവണ അസം മുഖ്യമന്ത്രിയായിരുന്നു തരുണ്‍ ഗൊഗോയി.