തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള ഒരു വീട്ടമ്മ രാവിലെ തന്നെ വാവയെ വിളിച്ചു. വീട്ടുമുറ്റത്ത് വലിയ മൂർഖൻ പാമ്പ് പത്തിവിടർത്തി ചീറ്റുന്നു. കുട്ടികൾ ഭയന്നിരിക്കുകയാണ്. ഉടൻ തന്നെ വാവ സ്ഥലത്ത് എത്തി. ഉഗ്രൻ ഒരു മൂർഖൻ പാമ്പ്. അവശതയുണ്ടെങ്കിലും, വാവയ്ക്ക് നേരെ പല പ്രാവശ്യം കൊത്താൻ വന്നു.
വാവ സ്ഥലത്തെത്തിയതോടെ വീട്ടമ്മയ്ക്കും,കുട്ടികളും ഉണ്ടായിരുന്ന പേടി മാറി. തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച ഉടൻ തന്നെ അടുത്ത കോൾ വാവയെ തേടി എത്തി.ആറ്റിങ്ങലിൽ തന്നെ ആണ് സ്ഥലം.അത് വാവയ്ക്കു എളുപ്പമായി, കൂടുതൽ യാത്ര ചെയ്യേണ്ടല്ലോ.വീട്ടിലെ മുറിക്കുള്ളിലെ കട്ടിലിനടിയിലാണ് പാമ്പ്.വീട്ടുകാർ ഭയന്നിരിക്കുകയാണ്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...