mohanlal

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമകളുടെ ഷൂട്ടിംഗൊക്കെ നിന്നു. താരങ്ങൾ ഉൾപ്പെടെ എല്ലാവരും വീടുകൾക്കുള്ളിലായി. ചിലർ പാചക പരീക്ഷണത്തിലും, മറ്റുചിലർ സോഷ്യൽ മീഡിയയിലമൊക്കെ സജീവമായപ്പോൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ശ്രദ്ധ കൃഷിയിലായിരുന്നു.

mohanlal

കലൂർ എളമക്കരയിലെ വീടിനോട് ചേർന്നാണ് ലാലിന്റെ കൃഷി. ജൈവവളം മാത്രമിട്ടാണ് കൃഷി.ചെന്നൈയിൽ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയതു മുതൽ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയാണ് താരം.

mohanlal

അതേസമയം, ജിത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം 2 ചിത്രീകരണം തുടങ്ങി. നാളെ മോഹൻലാൽ സിനിമ സംഘത്തിനൊപ്പം ചേരും. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് നടക്കുക.

mohanlal

കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിൽ എത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിർമിക്കുന്നത്.

mohanlal