കൊച്ചി: സ്വർണവിലയിൽ സംസ്ഥാനത്ത് നേരിയ വർദ്ധന രേഖപ്പെടുത്തി. പവന് 200 രൂപ വർദ്ധിച്ച് 36,920 രൂപയായി. തുടർച്ചയായി നാല് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വർദ്ധനവുണ്ടാകുന്നത്. പ്രതിസന്ധി സമയത്ത് സ്വർണത്തെ ആശ്രയിച്ച നിക്ഷേപകർ അത് വിറ്റ് ലാഭം എടുത്തതിനാലാണ് ഇടയ്‌ക്ക് വിലക്കുറവിന് ഇടയാക്കിയതെന്നാണ് വിദഗ്ദ്ധാഭിപ്രായം. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് വില ഉയരുമെന്ന് തന്നെയാണ് കണക്ക് കൂട്ടൽ. വ്യാഴാഴ്‌ച പവന് 36,720 രൂപയും ഗ്രാമിന് 4590 രൂപയുമായിരുന്നു. പവന് 480 രൂപയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞത്. ഗ്രാമിന് 60 രൂപയും. മൂന്ന് ദിവസത്തോളം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഈ മാസത്തിലെ ഏറ്റവും വലിയ നിരക്കായ പവന് 38,160 രൂപയും ഗ്രാമിന് 4770 രൂപയുമായി ഇന്നലെ ഉയർന്നിരുന്നു. ഇതിന് ശേഷമാണ് കുത്തനെ കുറഞ്ഞത്.
സ്വർണം ഗ്രാമിന് വില 4615 രൂപയായി. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് തങ്കത്തിന് 1870.95 ഡോളർ ആണ് നിരക്ക്.