climax

ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുന്നതിനുമുമ്പുതന്നെ ദൃശ്യം 2വിന്റെ 'ക്ളൈമാക്സ്' പുറത്തായി. സോഷ്യൽ മീഡിയയി​ൽ ഈ 'ക്ളൈമാക്സ്' സീൻ തകർത്തോടുകയാണ്. ഈ ചതി​ ചെയ്തവനെ കി​ട്ടി​യാൽ കരണക്കുറ്റി​ക്ക് രണ്ടെണ്ണം പൊട്ടിച്ചി​ട്ടേ ബാക്കി​ക്കാര്യമുളളൂ എന്നുപറഞ്ഞി​റങ്ങും മുമ്പ് കാര്യമറി​ഞ്ഞേക്കൂ. സോഷ്യൽ മീഡി​യയി​ൽ ഒരു രസി​കൻ ഒപ്പി​ച്ച പണി​യാണി​ത്. ജോർജ് കുട്ടി​ക്കൊപ്പം ആരെല്ലാം?: ദൃശ്യം 2വിൽ പുതിയ താരനിര ഇങ്ങനെ.. എന്ന വാർത്തയ്ക്കുകീഴിൽ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഒരാൾ നൽകിയ മറുപടി കമന്റാണ് സംഭവം.'പൊലീസ് സ്റ്റേഷൻ പണിഞ്ഞത് ഇബ്രാഹിംകുഞ്ഞിന്റെ കാലത്ത്. സ്വാഭാവികമായി ചോർച്ച ഉണ്ടാകുന്നു. സുപ്രീംകോടതി പൊളിക്കാൻ പറയുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കുഴിയെടുത്തപ്പോൾ അസ്ഥികൂടം ലഭിക്കുന്നു. മകന്റെ തിരോധാനത്തിന് തുമ്പുണ്ടാക്കിയ ഇബ്രാഹിംകുഞ്ഞിനെ ഗീതാപ്രഭാകർ ആദരിക്കുന്നതാണ് ക്ലൈമാക്സ് 'എന്നതാണ് കമന്റിലെ വാചകങ്ങൾ.