bihar-assembly-election

ന്യൂഡൽഹി: ബീഹാറി​ലെ നി​യമസഭാ തി​രഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി​ നടത്തുമെന്ന് മുഖ്യ തി​രഞ്ഞെടുപ്പ് കമ്മി​ഷണർ സുനി​ൽ അറോറ വാർത്താ സമ്മേളനത്തി​ൽ അറി​യി​ച്ചു. ഒന്നാം ഘട്ടം ഒക്ടോബർ 28നും രണ്ടാംഘട്ടം നവംബർ മൂന്നിനും, മൂന്നാം ഘട്ടം നവംബർ ഏഴിനുമാണ്. നവംബർ പത്തിനാണ് വോട്ടെണ്ണൽ.

തിരഞ്ഞെടുപ്പിൽ എൺപതുവയസിന് മുകളിലുളളവർക്ക് തപാൽവോട്ട് അനുവദിക്കുമെന്ന് കേന്ദ്ര ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കി. പോളിംഗ് സമയം ഒരുമണിക്കൂർ അധികം നീട്ടാനും തീരുമാനിച്ചു. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയായിരക്കും പോളിംഗ്. കൊവിഡിന്റെ പശ്ചാത്തലത്തിലാണിത്. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഉളളവർക്കും പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട്ചെയ്യാൻ അനുവദിക്കും