മോഹൻലാൽ ദൃശ്യം 2 സെറ്റിൽ ജോയിൻ ചെയ്തു. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായത്. 21നാണ് ആലുവയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.2013ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. മീന, അൻസിബ, എസ്തർ, സിദ്ധിഖ്, ആശ ശരത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ എന്നിവരാണ് മറ്റു താരങ്ങൾ.ഇൻഡോർ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞു തൊടുപുഴയിലേക്ക് ഷിഫ്ട് ചെയ്യും. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ.