കലാജീവിതത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി ഗിന്നസ് റെക്കോഡിട്ടു.
52 വർഷം 40,000 ലധികം പാട്ടുകൾ
പ്രതിദിനം മൂന്നു പാട്ടുകൾ വച്ച് ഒരു വർഷം 930 പാട്ടുകൾ എന്ന ആവറേജിലാണ് ഈ റെക്കോഡ്
യാഥാർത്ഥ്യം അതിനൊക്കെ അപ്പുറമാണ്. ബംഗളുരുവിലെ റെക്കാഡിംഗ് തിയേറ്ററിൽ കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്ര കുമാറിനു വേണ്ടി രാവിലെ 9 മുതൽ രാത്രി 9 വരെ 21 പാട്ടുകൾ പാടി.
ഒറ്റ ദിവസം കൊണ്ട് 19 തമിഴ് ഗാനങ്ങൾ, 16 ഹിന്ദി ഗാനങ്ങളും പാടിയിട്ടുണ്ട്.
കേളടി കൺമണിയിലെ 'മണ്ണിൽ ഇന്ത കാതലൻട്രി" എന്ന ഗാനത്തിന്റെ ചരണവും അനുപല്ലവിയും ഒറ്റ ശ്വാസത്തിൽ പാടിയും റെക്കോഡിട്ടു.
72 സിനിമകളിൽ അഭിനയിച്ചു
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകൾക്കൊപ്പം തെന്നിന്ത്യൻ ഭാഷകളും ഹിന്ദിയും നന്നായി സംസാരിക്കും
4 ഭാഷകളിലായി 46 സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു
നാല് ഭാഷകളിലായി ആറ് ദേശീയ പുരസ്കാരങ്ങൾ
തെലുങ്കിൽ 3, തമിഴ്, ഹിന്ദി, കന്നഡ ഓരോന്നു വീതം
സംഗീതം പഠിക്കാതെ കർണാടക സംഗീതം ആലപിച്ച് ദേശീയ പുരസ്കാരം വാങ്ങി
ഗായകൻ, സംഗീത സംവിധായകൻ, നടൻ എന്നതിലുപരി മികച്ച ഡബിംഗ് ആർട്ടിസ്റ്റുമായിരുന്നു