pig-

പന്നികൾക്ക് പറക്കാൻ കഴിയില്ല, എന്നാൽ ലിലോ എന്ന തെറാപ്പി പന്നി വിമാനയാത്രക്ക് മുൻപ് സമ്മർദ്ദം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കും. സാൻ ഫ്രാൻസിസ്‌കോ ഇന്റർനാഷണൽ എയർപോർട്ടിന്റെ 'വാഗ് ബ്രിഗേഡിന്റെ' ഭാഗമാണ് അഞ്ച് വയസുള്ള ജൂലിയാന എന്ന പന്നിയും അതിന്റെ ഉടമ ടാറ്റിയാന ഡാനിലോവയും. യാത്രക്കാരെ ആശ്വസിപ്പിക്കാനും യാത്ര സംബന്ധിച്ച് യാത്രക്കാരുടെ ഉത്കണ്ഠകൾ ലഘൂകരിക്കുന്നതിനും തെറാപ്പി മൃഗങ്ങളെ വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്ന ഒരു പ്രോഗ്രാമാണ് ഇത്.

പൈലറ്റിന്റെ തൊപ്പി ധരിച്ച്, ചുവപ്പ് നിറത്തിൽ ചായം പൂശിയ നഖങ്ങൾ ഉള്ള ലിലോ, എയർപോർട്ട് സെക്യൂരിറ്റിയിലെ മെറ്റൽ ഡിറ്റക്ടർ വഴി സുഖമായി നടന്നു നീങ്ങും. ആളുകൾക്ക് ഒരു കൂട്ടാകും. ഒരു കുളമ്പ് ഉയർത്തി യാത്രക്കാരെ അഭിവാദ്യം ചെയ്യുകയും, സെൽഫികൾക്കായി പോസ് ചെയ്യുകയും, യാത്രക്കാരുടെ ഉല്ലാസത്തിനായി പിയാനോ വായിക്കുകയും ചെയ്യും. എല്ലാവരും ലിലോയെ കാണുമ്പോൾ കൗതുകം തോന്നുകയും സന്തോഷിക്കുകയും ചെയ്യും. ലിലോ ഡാൻലോവയ്‌ക്കൊപ്പം സാൻഫ്രാൻസിസ്‌കോ അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്. അവിടെ ജൈവ പച്ചക്കറികളും പ്രോട്ടീൻ ഫുഡും കഴിച്ച് സ്വന്തം കിടക്കയിലാണ് ഉറക്കം. പന്നി ആളുകളുമായി ഇടപഴകാൻ ഇഷ്ടപ്പെടുന്നുവെന്ന് ഡാനിലോവ പറയുന്നു, പിന്നിൽ നിന്നും ആളുകൾ സമീപിക്കുന്നത് ലിലോയ്ക്ക് പേടിയാണ്.

pig-

'വാഗ് ബ്രിഗേഡ്' പ്രോഗ്രാമിലെ ലോകത്തിലെ ആദ്യത്തെ എയർപോർട്ട് തെറാപ്പി പന്നിയാണ് ലിലോ. ഞങ്ങൾ ആദ്യമായി പ്രോഗ്രാം ആരംഭിച്ചപ്പോൾ ഞങ്ങളുടെ പ്രധാന ലക്ഷ്യം ഞങ്ങളുടെ യാത്രക്കാർക്കുള്ള സമ്മർദ്ദം ഒഴിവാക്കുക എന്നതായിരുന്നു എന്ന് കസ്റ്റമർ മാനേജർ ജെന്നിഫർ കസറിയൻ പറഞ്ഞു. എല്ലാ തെറാപ്പി മൃഗങ്ങളും സാൻ ഫ്രാൻസിസ്‌കോ എസ്പിസിഎയുമായി പരിശീലന പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് വിമാനത്താവളത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കാറുള്ളത്. മൃഗങ്ങൾക്ക് നല്ല സ്വഭാവവും നല്ല പെരുമാറ്റവും സൗഹൃദപരമായ വ്യക്തിത്വവും ഉണ്ടായിരിക്കണം എന്ന് നിർബന്ധമുണ്ട്. ലിലോ ഉൾപ്പെടെ എല്ലാ മൃഗങ്ങളും വീട്ടിൽ പരിശീലനം നേടിയവരാണ്.