ന്യൂഡൽഹി : അന്തരിച്ച ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും പ്രമുഖർ. അഞ്ച് ദശാബ്ദത്തോളെ നീണ്ട പ്രൗഡഗംഭീരമായ സംഗീതയാത്രയ്ക്കിടെ ആറ് ദേശീയ പുരസ്കാരങ്ങളാണ് എസ്.പി.ബി സ്വന്തമാക്കിയത്.
എസ്.പി.ബിയുടെ ദൗർഭാഗ്യകരമായ വിയോഗം നമ്മുടെ സാംസ്കാരിക ലോകത്തെ ദരിദ്രമാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിലുടെനീളം അദ്ദേഹത്തിന്റെ പേര് പ്രസിദ്ധമായിരുന്നതായും അദ്ദേഹത്തിന്റെ സ്വരമാധുര്യത്തോട് കൂടിയ ശബ്ദവും സംഗീതവും പതിറ്റാണ്ടുകളായി പ്രേക്ഷകരെ സ്വാധീനിച്ചു. ഈ ദുഃഖഘട്ടത്തിൽ തന്റെ പ്രാർത്ഥനയും ചിന്തകളും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമുള്ളതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
With the unfortunate demise of Shri SP Balasubrahmanyam, our cultural world is a lot poorer. A household name across India, his melodious voice and music enthralled audiences for decades. In this hour of grief, my thoughts are with his family and admirers. Om Shanti.
— Narendra Modi (@narendramodi) September 25, 2020
ആഭ്യന്തര മന്ത്രി അമിത് ഷായും എസ്.പി.ബിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. ഇതിഹാസ സംഗീതജ്ഞൻ എസ്.പി.ബിയുടെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നതായും അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ സമാനതകളില്ലാത്ത സംഗീത രചനകളിലൂടെയും എന്നെന്നും നമ്മുടെ ഓർമകളിൽ അദ്ദേഹം നിലനിൽക്കുമെന്നും ഷാ ട്വീറ്റ് ചെയ്തു.
My heartfelt condolences to the bereaved family and friends of Mr S. P. Balasubrahmanyam. His songs touched millions of hearts in many languages. His voice will live on.#RIPSPB
— Rahul Gandhi (@RahulGandhi) September 25, 2020
അതിമനോഹരമായ ശബ്ദത്തിനുടമയെയാണ് ഇന്ത്യൻ സംഗീതലോകത്തിന് നഷ്ടമായിരിക്കുന്നതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. നിരവധി ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധക ഹൃദയത്തെ സ്പർശിച്ചതാണ് എസ്.പി.ബിയുടെ ഗാനങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണെന്നും സംഗീതലോകത്ത് ശൂന്യത ബാക്കിയാക്കി അദ്ദേഹം മടങ്ങിയെന്നും അദ്ദേഹത്തിന്റെ വിടവ് പൂരിപ്പിക്കുക അസാധ്യമാണെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ട്വിറ്ററിൽ കുറിച്ചു.
Saddened at unfortunate demise of legendary singer SP Balasubrahmanyam.
The Padma Bhushan awardee has made lasting contribution to nation's rich musical legacy. His melodious voice will live on through his songs
My condolences to his friends, family & fans. ॐ शांति#RIPSPB pic.twitter.com/48y0iQw2V0— Piyush Goyal (@PiyushGoyal) September 25, 2020
പിയൂഷ് ഗോയൽ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ഹർദീപ് സിംഗ് പുരി, കിരൺ റിജിജു തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാർ എസ്.പി.ബിയെ അനുസ്മരിച്ചു. താൻ കണ്ടുമുട്ടിയുട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് എസ്.പി.ബിയെന്ന് ചെസ് താരം വിശ്വനാഥൻ ആനന്ദ് ഓർമിച്ചു. എസ്.പി.ബിയുടെ പ്രശസ്തി ഏഴ് തലമുറകളിലും നിലനിൽക്കുമെന്ന് നടൻ കമൽഹാസൻ പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ തുടങ്ങിയവരും എസ്.പി.ബിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.