nobel

സ്‌റ്റോക്ക്ഹോം: നൊബേൽ സമ്മാനതുകയിൽ വർദ്ധനവ്. ഇക്കൊല്ലത്തെ നൊബേൽ സമ്മാന ജേതാക്കൾക്ക് 1 ദശലക്ഷം ക്രൗൺ (1,10,000 ഡോളർ) അധികമായി അനുവദിക്കാൻ തീരുമാനിച്ചതായി അവാർഡിന് മേൽനോട്ടം വഹിക്കുന്ന നൊബേൽ ഫൗണ്ടേഷൻ അറിയിച്ചു. ഇതോടെ ആകെയുളള സമ്മാന തുക ഈ വർഷം 10 ദശലക്ഷം ക്രൗണായി (4,31,390 ഡോളർ) ഉയരും.

അടുത്തമാസമാണ് നൊബേൽ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നത്. ഒക്‌ടോബർ അഞ്ചിനും പന്ത്രണ്ടിനും ഇടയിലായി ആറ് ദിവസങ്ങളിലായാണ് പ്രഖ്യാപനം. ഫൗണ്ടേഷന്റെ ചെലവും മൂലധനവും മുമ്പത്തേതിനേക്കാൾ തികച്ചും സുരക്ഷിതമായതിനാലാണ് സമ്മാനതുക വർദ്ധിപ്പിച്ചതെന്ന് നൊബേൽ ഫൗണ്ടേഷന്റെ തലവൻ ലാർസ് ഹൈകെൻസ്‌റ്റൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.

1901 മുതലാണ് നൊബേൽ സമ്മാനങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചത്. ശാസ്‌ത്രം, സാമ്പത്തികം, സമാധാനം, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്‌ഭർക്ക് വിതരണം ചെയ്യുന്ന നൊബേൽ സമ്മാനത്തിന്റെ തുകയിൽ കാലക്രമേണ പലവട്ടം ഏറ്റക്കുറച്ചിൽ സംഭവിച്ചിട്ടുണ്ട്.