human-evil

മേക്ക് ഓവർ ചെയ്യാനായി വ്യത്യസ്ത രീതികൾ പരീക്ഷിക്കുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. ചില മേക്കോവറുകൾ പലപ്പോഴും നമ്മളെ ഞെട്ടിക്കാറുമുണ്ട്. എന്നാൽ, 44കാരനായ ബ്രസീലുകാരന്റെ മേക്കോവർ കണ്ടാൽ നമ്മുടെ ഉള്ളിൽ ഞെട്ടൽ മാത്രമല്ല ഭയവും ഉണർത്തും.

ശരീര വ്യതിയാനത്തിന് നിരവധി അപകട സാദ്ധ്യതകളുണ്ടെങ്കിലും അതിനെ അഭിനിവേശമായി കണ്ട്

ജീവിതരീതിയായി മാറ്റിയ ചിലരുമുണ്ട്. അത്തരത്തിലൊരാളാണ് മൈക്കൽ ഫാരോ ഡോ പ്രാഡോ. നിരവധി ഹെഡ് ഇംപ്ലാന്റുകൾ, ഇഷ്ടാനുസൃതം നിരയാക്കിയ പല്ലുകൾ, ഡസൻ കണക്കിന് ടാറ്റൂകൾ എന്നിവ ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരിഷ്കരണമാണ് ഞെട്ടിക്കുന്നത്.
സാത്താന്റെ രൂപഭാവങ്ങൾക്കായി യുവാവ് ചെയ്തത് ശസ്ത്രക്രിയയിലൂടെ മൂക്കിന്റെ ഒരു ഭാഗം നീക്കിയെന്നതാണ്.

ഇത്തരം വിചിത്രമായ രീതി പരീക്ഷിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയാണ് മൈക്കൽ എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്.മൈക്കൽ ഒരു ടാറ്റൂ ആർട്ടിസ്റ്റാണെങ്കിലും സ്വന്തം ശരീരത്തിൽ ഇത് വരെ മഷി നൽകിയിട്ടില്ല. മറ്റ് ടാറ്റൂ ആർട്ടിസ്റ്റുകളെ കൊണ്ടാണ് ശരീരത്തിൽ പരീക്ഷണം.15,000ത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ശരീര പരിവർത്തനങ്ങളുടെ ചിത്രങ്ങൾ മൈക്കൽ പങ്കിടുന്നത്.