giant-rat

മെക്‌സിക്കോ: പല തരത്തിലുള്ള എലികളെ നാം കണ്ടിട്ടുണ്ട്. എന്നാൽ, ഒരു മനുഷ്യനോളം വലിപ്പമുള്ള എലിയെ കണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?...പേടിക്കേണ്ട, ഇതിന് ജീവനില്ല കേട്ടോ...മെക്സിക്കോ നഗരത്തിലെ ലാ മഗ്ദലേന കോൺട്രേറസ് പ്രദേശത്താണ് ഭീമൻ എലിയെ കണ്ടെത്തിയത്.

കാന വൃത്തിയാക്കാൻ ഇറങ്ങിയ ജീവനക്കാർക്കാണ് ഈ എലിയെ ലഭിച്ചത്.

ഒരു കരടിയുടെ അത്രയും വലിപ്പമുള്ള ജീവിയെ കണ്ടതോടെ ജീവനക്കാർ ഭയന്നെങ്കിലും, പുറത്തെത്തിച്ചപ്പോഴാണ് കാര്യം മനസിലായത്. അമേരിക്കൻ നാടുകളിൽ പ്രസിദ്ധമായ ഹലോവീൻ ദിനത്തിലേക്ക് ആരോ തയ്യാറാക്കിയ കൂറ്റൻ എലിയുടെ രൂപണിത്. ഒറ്റ നോട്ടത്തിൽ കാനയിലൂടെ വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചു തിന്ന് കൊഴുത്ത ഒരു ഏലിയാണെന്നേ പറയൂ.
വെള്ളം ഉപയോഗിച്ച് തൊഴിലാളികൾ 'ഭീമൻ എലിയുടെ' ശരീരത്തിലെ ചെളി വൃത്തിയാക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

അതേസമയം, ഈവെലിൻ ലോപ്പസ് എന്ന് പേരുള്ള സ്ത്രീ അത് ഹലോവീൻ ദിനത്തിലേക്കായി താൻ തയ്യാറാക്കിയ എലിയാണെന്നും വെള്ളപ്പൊക്കത്തിൽ നഷ്ടമായതാണെന്നും അവകാശപ്പെട്ടിട്ടുണ്ട്.