'സ്പിരിറ്റ്' എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ബാലതാരമായി നടി നന്ദന വർമ്മ മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട നടി ടോവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തിയ 'ഗപ്പി' എന്ന സിനിമയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ശേഷം 'അഞ്ചാം പാതിര' എന്ന സൈക്കോജിക്കൽ ത്രില്ലർ ചിത്രത്തിലൂടെയും ഈ 20കാരി തന്റെ കഴിവ് തെളിയിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. തൂവെള്ള ഫ്ലോറൽ ഡിസൈനുള്ള ഡീപ്പ് നെക്ക് ടോപ്പ് ധരിച്ചുകൊണ്ടുള്ള നടിയുടെ വിവിധ പോസുകളിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ പൗർണമി മുകേഷാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.