തിരുവനന്തപുരം: ഖുറാൻ വിഷയവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മന്ത്രി കെ.ടി ജലീൽ സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലെത്തി. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് നേതാക്കള്‍ പോയതിന് ശേഷമാണ് മന്ത്രി ജലീല്‍ എ.കെ.ജി സെന്ററിലെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നിലവിൽ കൂടിക്കാഴ്ച നടത്തുകയാണ് മന്ത്രി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കോടിയേരി കാണുന്നതിനായി എ.കെ.ജി സെന്ററിൽ എത്തിയിരുന്നു.