
കൊച്ചി: കാഴ്ച പരിമിതിയുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്,കേരള ഘടകത്തിന്റെ ഒന്നാം വാർഷികാഘോഷം 27/ 9 /2020ൽ നടക്കും. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റിലൂടെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും, സുപ്രീം കോർട്ട് സീനിയർ അഡ്വക്കേറ്റുമായ ശ്രീ സന്തോഷ്കുമാർ റൂണ്ട ഉദ്ഘാടനം ചെയ്യും.
എൻ.എഫ്.ബി കേരള ഘടകം പ്രസിഡൻറ് ശ്രീ വി. ജി. അംബുജാക്ഷൻ നായർ അധ്യക്ഷനാകും.ശേഷം, ബ്രാഞ്ചിൽ തെരഞ്ഞെടുക്കപ്പെട്ട 30 വ്യക്തികൾക്ക് അടുത്ത ഒരു വർഷത്തേക്കുള്ള പലവ്യഞ്ജന സാധനങ്ങളുടെ വിതരണം സമാരംഭം കുറിച്ചുകൊണ്ട് പ്രൊജക്റ്റ് വിഷൻ ഡയറക്ടർ റവ. ഫാദർ ജോർജ് കണ്ണന്താനം സംസാരിക്കുന്നു. എൻ എഫ് ബി കേരള ഘടകം ജനറൽ സെക്രട്ടറി എ०.സി വർഗീസിനു വേണ്ടി ലിസി ജോർജ് റിപ്പോർട്ട് അവതരിപ്പിക്കും.
കേരള വികലാംഗ കോർപറേഷൻ മാനേജിങ് ഡയറക്ടർ ശ്രീ മൊയ്തീൻകുട്ടി യോഗത്തെ അഭിസംബോധന ചെയ്യുന്നു.തണൽ പരിവാർ ജനറൽ സെക്രട്ടറി നാസർ കെ. എം, പ്രോജക്ട് വിഷൻ തമിഴ്നാട് കോർഡിനേറ്റർ ശ്രീ സോയി ജോസഫ് എന്നിവർ ആശംസകളർപ്പിക്കും .തുടർന്ന് കലാപരിപാടികൾ അരങ്ങേറും.ദേശീയ വൈസ് പ്രസിഡൻറ് ശ്രീ സി. കാശി മണിസ്വാഗതവും, എൻ എഫ് ബി സംസ്ഥാന സെക്രട്ടറി സുതൻ കെ പി നന്ദിയും പറയും.