'തിമിര കാന്തി' എന്ന കവിതയുടെ സംഗീത/ദൃശ്യാവിഷ്ക്കാരം യൂട്യൂബിൽ ശ്രദ്ധ നേടുന്നു. കവിയും ചലച്ചിത്ര നിർമാതാവുമായ രാജീവ് ഗോവിന്ദന്റെ വരികൾക്ക് വിഖ്യാത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകിയ ഗാനശിൽപ്പം ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. വിരഹ ദുഃഖത്തെയും പ്രണയതീവ്രതയേയും അതുല്യമായ ദൃശ്യഭംഗിയോടെ അവതരിപ്പിക്കുന്ന ഈ കാവ്യം ആലപിച്ചിരിക്കുന്നത് അഭിജിത് കൊല്ലം ആണ്. ദൃശ്യാവിഷ്ക്കാരത്തിൽ കൃസ് വേണുഗോപാൽ, വിദ്യ എന്നിവർ അഭിനയിച്ചിരിക്കുന്നു. ക്യാമറ, ജയൻ ദാസ്.