apple

ആപ്പിൾ തൊലി കളഞ്ഞ് കഴിക്കുന്നവരാണ് അധികവും. എന്നാൽ തൊലിക്കൊപ്പം ആപ്പിളിലെ വിറ്റാമിൻ എ,സി, പൊട്ടാസ്യം, കാൽസ്യം മറ്റ് ഫോളേറ്റുകൾ എന്നിവയാണ് നാം കളയുന്നത്. തൊലിയിലുള്ള ക്വാർസെറ്റിൻ മസ്‌തിഷ്‌ക കോശങ്ങളെ സംരക്ഷിക്കുകയും ഓർമ മെച്ചപ്പെടുത്തുകയും കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനാൽ പ്രമേഹമുള്ളവർ ആപ്പിൾ തൊലിയോടു കൂടി കഴിക്കുന്നതാണ് നല്ലത്. ആപ്പിൾതൊലി ഗ്ലൂക്കോമ സാദ്ധ്യത കുറയ്ക്കുകയും കണ്ണുകൾക്ക് കൂടുതൽ ആരോഗ്യം നൽകുകയും ചെയ്യുന്നു. ദന്താരോഗ്യം മെച്ചപ്പെടുത്താനും ആപ്പിൾ തൊലിക്ക് കഴിയും.

ആപ്പിൾതൊലിയിലുള്ള ക്വാർസെറ്റിൻ രക്തം ധമനികളിൽ കട്ടപിടിക്കുന്നത് തടഞ്ഞ് ഹൃദയപേശികളെ സംരക്ഷിക്കുകയും ഹൃദയാഘാതം പോലുള്ള സാദ്ധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന ആപ്പിൾതൊലി സ്തനാർബുദം, പ്രൊസ്റ്റേറ്റ് കാൻസർ തുടങ്ങിയ അർബുദങ്ങളെ പ്രതിരോധിക്കുമെന്നും ചില പഠനങ്ങൾ പറയുന്നു.