deepika

മുംബയ്: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ നടി ദീപിക പദുക്കോണിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. ദീപിക ലഹരിമരുന്ന് ആവശ്യപ്പെടുന്ന 2017ലെ വാട്സാപ്പ് ചാറ്റ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് നടിമാരായ സാറ അലിഖാനും, ശ്രദ്ധാ കപൂറും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. നടി രാകുൽ പ്രീത് സിംഗ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.താൻ ലഹരിമരുന്ന് കൈവശം വച്ചത് സുശാന്തിന്‍റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിക്കു വേണ്ടിയാണെന്നും, ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നുമാണ് രാകുൽ മൊഴി നൽകിയത്.

റിയ ചക്രബർത്തിയുടെ ചാ‌റ്റുകളിൽ നിന്നാണ് നടിമാരെ കുറിച്ചുള‌ള വിവരങ്ങൾ ലഭിച്ചത്. റിയ ചക്രബർത്തിയെ ചോദ്യം ചെയ്‌തപ്പോൾ രാകുൽ പ്രീത് സിംഗിനും സാറ അലിഖാനും ലഹരിമരുന്ന് നൽകിയതായി മൊഴി നൽകിയിരുന്നു. റിയ ഇപ്പോൾ മുംബയിലെ ബൈക്കുള ജയിലിലാണ്