ന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം ഇന്ത്യ ബഹിഷ്‌കരിച്ചു. ഇമ്രാൻ ഖാന്റെ കാശ്മീർ പരാമർശവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി വിമർശിച്ചതിലും പ്രതിഷേധിച്ചാണ് ഇന്ത്യൻ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്.
പിന്നീട് മറുപടി പ്രസംഗത്തിൽ ഇമ്രാൻ ഖാനെ ഇന്ത്യൻ പ്രതിനിധി രൂക്ഷമായി വിമർശിച്ചു. ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് മിജിദോ വിനിദോ കുറ്റപ്പെടുത്തി. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും,കാശ്മീരിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുപോകണമെന്നും അദ്ദേഹം താക്കീത് നൽകി.ഒസാമ ബിൻ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച നേതാവാണ് ഇമ്രാൻ ഖാനെന്നും ഇന്ത്യൻ പ്രതിനിധി വിമർശിച്ചു.
ഇമ്രാൻ ഖാന്റെ പരാമർശനത്തിന് ഇന്ത്യ ശരിയായ മറുപടി നൽകുമെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു. യു.എൻ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും.
#WATCH Indian delegate at the UN General Assembly Hall walked out when Pakistan PM Imran Khan began his speech. pic.twitter.com/LP6Si6Ry7f
— ANI (@ANI) September 25, 2020