തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നോട്ടീസ് നൽകിയത്. സ്വത്തുവകകളെ സംബന്ധിച്ച വിവരങ്ങള്‍ നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
ബിനീഷ് കോടിയേരിയുടെ അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് ബാങ്കുകൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയിട്ടുണ്ടെന്നാണ് സൂചന. സ്വത്തുവകകൾ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. സെപ്തംബർ ഒമ്പതിന് ബിനീഷിനെ എൻഫോഴ്സ്മെന്റ് 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അന്ന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.