തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ മൊട്ടമൂടുള്ള ഒരു വീടിനോട് ചേർന്ന് ചരിവുള്ള സ്ഥലത്തു മാളത്തിൽ ഒരു മൂർഖൻ പാമ്പ് തല പുറത്തേക്കിട്ടിരിക്കുന്നു എന്ന് പറഞ്ഞു രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. അപ്പോൾ തന്നെ വാവ അങ്ങോട്ട് യാത്ര തിരിച്ചു.
സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ട സ്ഥലം നിരീക്ഷിച്ചു. നല്ല ചരിവുള്ള സ്ഥലം അതിനാൽ മാളം നല്ല ഉള്ളിലേക്ക് കാണാൻ സാദ്ധ്യത ഉണ്ട്. എന്തായാലും പാമ്പിനെ കണ്ട മാളത്തിലെ മണ്ണ് മാറ്റിതുടങ്ങി,മാളം കണ്ടതിന് മുകളിലായി കോഴിക്കൂട് ഉണ്ട്. അതാവണം പാമ്പിനെ ഇവിടെ എത്തിച്ചത്. വീട്ടിലെ രണ്ട് കുട്ടികൾ പേടിച്ചിരിക്കുകയാണ്. കുറെ മാളം പൊളിച്ചിട്ടും ഉള്ളിലേക്ക് വീണ്ടും മാളം കാണുന്നു.ഇടയ്ക്ക് പാമ്പിനെ കണ്ടെങ്കിലും അത് ഉള്ളിലേക്ക് വലിഞ്ഞു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...