babu-antony

ബാബു ആന്റണി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആദ്യം ഓർമവരിക അദ്ദേഹം ചെയ്ത ആക്ഷൻ രംഗങ്ങളായിരിക്കും. നടൻ എന്നതിലുപരി നല്ലൊരു ഗായകൻ കൂടിയാണ് ബാബു ആന്റണി.ഇപ്പോഴിതാ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ 'പൂവേണം പൂപ്പട വേണം....' എന്ന പാട്ടുപാടി ഫേസ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് നടൻ.

നിരവധി പേരാണ് അദ്ദേഹത്തിന്റെ പാട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'സൂപ്പർ', 'അടിപൊളി' , 'ഇപ്പോഴെങ്കിലും പുറത്തെടുത്തല്ലോ ഈ കഴിവുകളൊക്കെ' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.