മുംബയ്: മൂന്ന് ചൈനീസ് ബാങ്കുകളിൽ നിന്ന് വായ്‌പ വാങ്ങി തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ പുതിയ വാദവുമായി റിലയൻസ് എഡിഎ ചെയർമാനും മുകേഷ് അംബാനിയുടെ അനുജനുമായ അനിൽ അംബാനി. ആഡംബരത്തോടെയുളള ജീവിതമാണ് അനിലിന്റേതെന്ന ജഡ്‌ജിയുടെ വാദം നിരസിച്ച അനിൽ താൻ അച്ചടക്കത്തോടെയുളള ജീവിതമാണ് നയിക്കുന്നതെന്നും തന്റെ ആവശ്യങ്ങൾ വലുതല്ലെന്നും മുകേഷ് വാദിച്ചു.
2012ൽ ചൈനീസ് ബാങ്കുകൾ അനുവദിച്ച 700 കോടി രൂപയുടെ വായ്‌പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട് വീഡിയോ വഴിയുളള വാദത്തിലാണ് അനിൽ അംബാനി ഇങ്ങനെ അറിയിച്ചത്.
തന്റെ ആസ്‌തി പൂജ്യം ആണെന്ന് കോടതിയെ അറിയിച്ച അനിൽ കുടുംബ ലോണായി നൂറ് മില്യൺ ഡോളർ ചെലവഴിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ബാങ്കുകളിൽ നിന്ന് വായ്‌പ വാങ്ങിയ തുക അടയ്‌ക്കണമെന്ന് കോടതി അറിയിച്ചിട്ടും മുകേഷ് പണമടച്ചിരുന്നില്ല. തങ്ങൾക്ക് പണം നൽകാതിരിക്കാൻ അനിൽ അംബാനി ശ്രമിക്കുകയാണെന്ന് ബാങ്കിന്റെ അറ്റോർണി ബാൻകിംഗ് താങ്‌ഗി കോടതിയിൽ പറഞ്ഞു.
അംബാനി തന്റെ സ്വത്ത് ബാങ്കുകൾ പിടിച്ചെടുക്കാതിരിക്കാനായി അവയുടെ ഉടമസ്ഥാവകാശം സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റി എന്നാണ് ഇവർ ഉന്നയിച്ച മറ്രൊരു ആരോപണം. കുടുംബത്തിന്റെ കലാവസ്‌തു ശേഖരം ഭാര്യയുടെ പേരിലാക്കി,കുടുംബാംഗങ്ങൾ ഉപയോഗിക്കുന്ന ആഡംബര നൗക ഒരു കമ്പനിയുടെ പേരിലാക്കി എന്നും ബാങ്കുകൾ വാദിച്ചു.
എന്നാൽ താൻ ആഡംബര ജീവിതം നയിക്കുന്നില്ലെന്നും താൻ മദ്യപിക്കുകയോ,സിഗരറ്റ് വലിക്കുകയോ ചൂതാട്ടത്തിലൂടെ പണം നഷ്‌ടപ്പെടുത്തുന്ന ആളല്ലെന്നും അനിൽ അംബാനി കോടതിയെ അറിയിച്ചു. തന്റെ ആഡംബര ജീവിതത്തെ കുറിച്ചുളള വാർത്തകളെല്ലാം വെറും ഊഹാപോഹമാണെന്നും അനിൽ വാദിച്ചു.
വെളളിയാഴ്‌ച ആർഭാട ഷോപ്പുകളിൽ ഷോപ്പിംഗ് നടത്തിയത് തന്റെ അമ്മ കോകിലാ ബെൻ അംബാനി നൽകിയ 66 മില്യൺ ഡോളർ വായ്‌പയും മകൻ നൽകിയ 41 മില്യൺ ഡോളർ വായ്‌പ ഉപയോഗിച്ചാണെന്നും അംബാനി കോടതിയെ അറിയിച്ചു.