palarivattom

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു നീക്കുന്ന പണി തിങ്കളാഴ്‌ച മുതൽ തുടങ്ങും. ഇന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈ‌റ്റിയുടെയും ഡിഎംആർസിയുടെയും സംയുക്ത യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്. പകലും രാത്രിയുമായി പാലം പണി നടത്തും. എട്ട് മാസത്തിനകം പണി തീർക്കുവാനാണ് തീരുമാനം. സ്ഥലത്തെ ഗതാഗതത്തെ ബാധിക്കാത്ത വിധമാകും പാലം പണി നടക്കുക.

പാലത്തിലെ ടാർ ഇളക്കുന്ന ജോലിയാണ് മ‌റ്റന്നാൾ തുടങ്ങുക.ബലക്ഷയമുള‌ള നിലവിലെ പാലം പൊളിച്ച് പുതിയത് പണിയാൻ സർക്കാർ ചുമതലപ്പെടുത്തിയത് ഡി.എം.ആർ.സിയെയാണ്.ഇ.ശ്രീധരൻ പണിയുടെ മേൽനോട്ടം വഹിക്കും. ഡി.എം.ആർ.സിക്ക് മുൻപ് നാല് പാലങ്ങളുടെ നിർമ്മാണത്തിനായി നൽകിയ തുകയുടെ 17 കോടിയോളം രൂപ ബാക്കി വന്നത് അക്കൗണ്ടിലുണ്ട്. ഈ തുകയിൽ നിന്നാകും പുതിയ പാലം പണിയാൻ പണം വിനിയോഗിക്കുക.