പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ളാവിന്റെ ട്രെയിലർ പുറത്ത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർ നായികയായാണ് പ്രിയ വേഷമിടുന്നത്. ചിത്രത്തിൽ അർബാസ് ഖാനും പ്രധാന വേഷത്തിൽ എത്തുന്നു. പൂർണമായും ലണ്ടനിൽ ചിത്രീകരിച്ച ചിത്രത്തിൽ അസിം അലിഖാൻ, പ്രിയാൻഷു ചാറ്റർജി, മുകേഷ് റിഷി എന്നിവരാണ് മറ്റു താരങ്ങൾ. ട്രെയിലറിലെ പ്രിയയുടെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തുവന്നു. സസ് പെൻസ് ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.