meat

കൊ​ളം​ബോ​:​ ​ശ്രീ​ല​ങ്ക​യി​ൽ​ ​പു​ലി​യെ​ ​കെ​ണി​വ​ച്ച് ​പി​ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​ ​മാം​സ​വി​ല്പ​ന​ ​ന​ട​ത്തി​യ​ ​മൂ​ന്നു​പേ​ർ​ ​അ​റ​സ്റ്റി​ൽ.​ ​പു​ലി​ ​മാം​സം​ ​ആ​സ്ത്മ​‌​ ​ഭേ​ദ​മാ​ക്കു​മെ​ന്ന് ​പ​റ​ഞ്ഞാ​യി​രു​ന്നു​ ​വി​റ്റ​ഴി​ച്ച​ത്.​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​വ​രു​ടെ​ ​വീ​ട്ടി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പു​ലി​യെ​ ​പി​ടി​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​കെ​ണി​യും​ ​മ​റ്റ് ​ഉ​പ​ക​ര​ണ​ങ്ങ​ളും​ 17​ ​കി​ലോ​ ​പു​ലി​യി​റ​ച്ചി​യും​ ​ക​ണ്ടെ​ടു​ത്തു.​ ​മൂ​വ​രു​ടെ​യും​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി.

കെ​ണി​യി​ൽ​പ്പെ​ടു​ത്തി​യ​ ​പു​ലി​യു​ടെ​ ​ത​ല​വെ​ട്ടി​ ​കാ​ട്ടി​ൽ​ ​ഉ​പേ​ക്ഷി​ച്ച​ശേ​ഷം​ ​തോ​ൽ,​ ​മാം​സം,​ ​ന​ഖം​ ​തു​ട​ങ്ങി​യ​വ​ ​വി​ല്പ​ന​യ്ക്ക് ​വ​യ്ക്കു​ക​യാ​യി​രു​ന്നു.കൊ​ളം​ബോ​യി​ൽ​നി​ന്ന് 175​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​പ്ര​ദേ​ശ​ത്ത് ​നി​ര​വ​ധി​ ​മൃ​ഗ​ങ്ങ​ളെ​ ​കൊ​ല​പ്പെ​ടു​ത്തി,​ ​മാം​സം​ ​ക​റി​വ​ച്ചു​ ​ക​ഴി​ക്കു​ന്ന​താ​യി​ ​വി​വ​ര​മു​ണ്ട്.1000​താ​ഴെ​ ​പു​ലി​ക​ൾ​ ​മാ​ത്ര​മാ​ണ് ​ശ്രീ​ല​ങ്ക​യി​ലു​ള്ള​ത്.​ ​ഇ​വി​ടെ​ ​പു​ലി​യെ​ ​ഉ​പ​ദ്ര​വി​ച്ചാ​ൽ​ ​അ​ഞ്ചു​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വാ​ണ് ​ശി​ക്ഷ.