ന്യൂഡൽഹി: ബി.ജെ.പിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ.പി അബ്ദുള്ളക്കുട്ടി പാർട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷനായി. പന്ത്രണ്ട് ഉപാദ്ധ്യക്ഷന്മാരാണ് പട്ടികയിലുളളത്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ബി.ജെ.പി ദേശീയ വക്താക്കളായി. 23 ദേശീയ വക്താക്കളാണുള്ളത്. അരവിന്ദ് മേനോൻ പാർട്ടിയുടെ ദേശീയ സെക്രട്ടറിയാകും. പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്. 13 ദേശീയ സെക്രട്ടറിമാരാണ് പട്ടികയിലുളളത്.
ബി.എൽ സന്തോഷാണ് സംഘടന ചുമതലയുളള ജനറൽ സെക്രട്ടറി. ഐ.ടി-സമൂഹ മാദ്ധ്യമങ്ങളുടെ ചുമതലകളിൽ അമിത് മാളവ്യ തുടരും. അതേസമയം രാം മാധവ്, മുരളീധർ റാവു എന്നിവർ ജനറൽ സെക്രട്ടറി പട്ടികയിൽ ഇടംനേടിയില്ല. കേരളത്തിൽ നിന്ന് കുമ്മനവും ശോഭസുരേന്ദ്രനും അടക്കമുളളവരേയും ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയില്ല. കുമ്മനത്തിന് ദേശീയ രാഷ്ട്രീയത്തിൽ പദവി നൽകണമെന്ന് സംസ്ഥാന നേതൃത്വം ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു. ഉപാദ്ധ്യക്ഷന്മാരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഇടം നേടുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ അപ്രതീക്ഷിതമായി അബ്‌ദുളളക്കുട്ടി ഭാരവാഹി പട്ടികയിൽ ഇടംനേടുകയായിരുന്നു.
भाजपा राष्ट्रीय अध्यक्ष श्री @JPNadda ने भाजपा केंद्रीय पदाधिकारियों के नामों की घोषणा की। pic.twitter.com/oLGRoSmbPa
— BJP (@BJP4India) September 26, 2020