new-record

ബ്രിട്ടൻ: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി ഇൻസ്റ്റഗ്രാമിൽ പുതിയ റെക്കാഡ് ഇട്ടിരിക്കുകയാണ് പ്രശസ്‌ത ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററും പ്രകൃതി ശാസ്ത്രജ്ഞനുമായ സർ ഡേവിഡ് ആറ്റൻബറോ.

വ്യാഴാഴ്ചയാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തത്. തുടർന്ന് ഒരു വീഡിയോയും പങ്കുവച്ചു. വീഡിയോ പോസ്റ്റുചെയ്ത നാല് മണിക്കൂറിനുള്ളിൽ അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു. നടി ജെന്നിഫർ ആനിസ്റ്റണിന്റെ റെക്കാഡാണ് ആറ്റൻബറോ തകർത്തത്.

14 മില്യൺ ആളുകളാണ് ആ വീഡിയോ കണ്ടത്.

'ഞാൻ ഈ നീക്കം നടത്തുകയാണ്...കാരണം, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ലോകം കുഴപ്പത്തിലാണ്. ഭൂഖണ്ഡങ്ങൾ തീയിലാണ്. ഹിമാനികൾ ഉരുകുകയാണ്. പവിഴപ്പുറ്റുകൾ മരിക്കുന്നു ... പട്ടിക നീളുന്നു,' അദ്ദേഹം വീഡിയോയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത വ്യക്തിയാണ് ഡേവിഡ്.