hyundai

കൊച്ചി: ജനപ്രിയ മോഡലുകളായ സാൻട്രോ, നിയോസ്, ഓറ എന്നിവയുടെ ഉപഭോക്താക്കൾക്ക് എൻജിൻ, ട്രാൻസ്‌മിഷൻ, ഇന്ധന ഓപ്‌ഷനുകൾ എന്നിവയിൽ വൈവിദ്ധ്യമാർന്ന ചോയിസുകൾ ലഭ്യമാക്കുന്ന 'സ്മാർട്ട് കാർസ് ഫോർ സ്മാ‌ർട്ട് ഇന്ത്യ" കാമ്പയിനുമായി ഹ്യുണ്ടായ്.

ഏറ്റവും മികച്ച ടെക്‌നോളജി, ഉന്നത ഫീച്ചറുകൾ, മികച്ച നിലവാരം, ആകർഷകമായ സ്‌റ്റൈൽ എന്നിവ ഇഷ്‌ടപ്പെടുന്നവരെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഡയറക്‌ടർ (മാർക്കറ്റിംഗ്, സെയിൽസ്, സർവീസ്) തരുൺ ഗാർഗ് പറഞ്ഞു.